വെള്ളരിക്കുണ്ട് : ആർ.ടി. ഓഫീസ് വാടകക്കെട്ടിടത്തിൽനിന്ന് സിവിൽസ്റ്റേഷനിലേക്ക് മാറ്റണമെന്ന് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു....
വെള്ളരിക്കുണ്ട് : ആർ.ടി. ഓഫീസ് വാടകക്കെട്ടിടത്തിൽനിന്ന് സിവിൽസ്റ്റേഷനിലേക്ക് മാറ്റണമെന്ന് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു.
വരുന്ന നിയമസഭാസമ്മേളനത്തിൽ ഈ ആവശ്യം ഉന്നയിക്കുമെന്ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ. അറിയിച്ചു. പതിനാലോളം സ്ഥാപനങ്ങൾക്കുള്ള സൗകര്യം ഉണ്ടായിരിക്കേ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെ അംഗങ്ങൾ ചോദ്യംചെയ്തു.
മാങ്ങോട്ടെ താലൂക്ക് ഭക്ഷ്യസംഭരണ ഗോഡൗൺ പടന്നക്കാട്ടേക്ക് മാറ്റരുതെന്നും സുരക്ഷിതമായ കെട്ടിടം കണ്ടെത്തി താലൂക്ക് പരിധിയിൽ തന്നെ നിലനിർത്തണമെന്നും ആവശ്യമുയർന്നു.
പരിശോധനയിൽ അനുവദിക്കപ്പെട്ടതിലും ഒൻപത് ക്വിന്റൽ അരി അധികം കണ്ടെത്തിയ റേഷൻ കടയ്ക്കെതിരേ നടപടി വേണം, ടൗണുകളിലും റോഡ് വക്കിലും അപകടനിലയിലുള്ള മരങ്ങൾ മുറിക്കണം എന്നീ ആവശ്യങ്ങളും ചർച്ചചെയ്തു. തഹസിൽദാർ പി.വി.മുരളി, പി.സി.ഇസ്മായിൽ, ബാബു കോഹിനൂർ, ബിജു തുളിച്ചേരി, ബെന്നി നാഗമറ്റം, ആൻഡക്സ് കളരിക്കൽ എന്നിവർ സംസാരിച്ചു.
COMMENTS