വെള്ളരിക്കുണ്ട് താലൂക്കിലെ രണ്ടു പഞ്ചായത്തുകൾ - വെസ്റ്റ്‌ എളേരി പഞ്ചായത്തും ബളാൽ പഞ്ചായത്തും , തുറന്ന സംവാദത്തിലേക്കു.

വികസന വിഷയത്തിൽ നമ്മുടെ വെള്ളരിക്കുണ്ട് താലൂക്കിലെ രണ്ടു പഞ്ചായത്തുകൾ - വെസ്റ്റ്‌ എളേരി പഞ്ചായത്തും ബളാൽ പഞ്ചായത്തും , തുറന്ന സംവാദത്തിലേക്...

വികസന വിഷയത്തിൽ നമ്മുടെ വെള്ളരിക്കുണ്ട് താലൂക്കിലെ രണ്ടു പഞ്ചായത്തുകൾ - വെസ്റ്റ്‌ എളേരി പഞ്ചായത്തും ബളാൽ പഞ്ചായത്തും , തുറന്ന സംവാദത്തിലേക്കു.

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനം സാധ്യമാക്കുന്നതിനായി ബളാല്‍ പഞ്ചായത്തിലെ ഒരു കമ്മൂണിറ്റി ഹാളില്‍ വൈദ്യുതി ഇല്ല എന്ന വാര്‍ത്തയാണ് രണ്ടു പഞ്ചയാത്തിലെ രണ്ടു നേതാക്കള്‍ തമ്മില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വാക് വാദങ്ങള്‍ക്കും കുറവുകള്‍ ചൂണ്ടികാട്ടിയും വികസനം എടുത്തു പറഞ്ഞും ഉള്ള ചര്‍ച്ചയ്ക്കും ഇടയാക്കിയത്.

അതിനെ തുടർന്ന് ചർച്ച പഞ്ചയത്തിന്റെ വികസന വിഷയങ്ങൾ അടങ്ങുന്ന കൂടുതൽ മേഖലകളിലേക്ക് മാറി.

ഇന്നലെ ആരോഗ്യ രംഗത്ത് വെസ്റ്റ്‌ എളേരി പഞ്ചായത്തിലെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി സിപിഎം നേതാവ് ശ്രീ സാബു അബ്രഹാം ഇന്നലെ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. അതിനു മറുപടിയുമായി ബളാൽ പഞ്ചായത്തിലെ കോൺഗ്രസ് നേതാവ് ശ്രീ രാജു കട്ടക്കയം വരുമെന്ന് തന്നെയാണ് വെള്ളരിക്കുണ്ട്.കോം പ്രതീക്ഷിക്കുന്നത്. അതു ഒരു ഒറ്റപോസ്റ്റ് ആയിതന്നെയിട്ട് ഔദ്യോഗികമായി തന്നെപറഞ്ഞാൽ കാര്യങ്ങൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാമായിരുന്നു. അതുപോലെതന്നെ മറ്റു വികസന മേഖലകളിലും പഞ്ചായത്തു ചെയ്തുതീർത്ത കാര്യങ്ങളും ഉൾപ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ഈ സംവാദത്തിനുള്ള ക്ഷണം ക്രിയാത്മകമായി മുൻപോട്ടു കൊണ്ടുപോകാമെല്ലോ !

Edit : ബളാൽ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം അതിനു മറുപടിയായി ഇന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റ് കൂടി ഈ കുറിപ്പില് അവസാന ഭാഗത്തായി ചേർത്തിരിക്കുന്നു.

വെള്ളരിക്കുണ്ട് താലൂക്കിലെ പഞ്ചായത്തുകളിലെ വികസന വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി , നിഷ്പക്ഷമായി വെള്ളരിക്കുണ്ട്.കോം എന്നും ഇടപെടുന്നതായിരിക്കും. അതുപോലെ തന്നെ വികസന വിഷയങ്ങളിൽ എല്ലാ രാഷ്ട്രീയ കക്ഷികളിലും / സാമൂഹിക മണ്ഡലങ്ങളിലും ഉള്ള ആൾക്കാരുടെ കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും, അതുപോലെ തന്നെ വിമർശങ്ങളും വെള്ളരിക്കുണ്ട്.കോം ന്റെ പേജുകളിൽ സമയാസമയം ഉൾപ്പെടുത്തുന്നതുമായിരിക്കും .

സംവാദം I

ശ്രീ സാബു അബ്രഹാം 09 / 06 / 2020 നു   ഫേസ്ബുക്കിലിട്ട പോസ്റ്റ് 

https://www.facebook.com/sabu.abraham.5074/posts/2160368080775126

ഞാൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കമ്മാടി കോളനിയിലെ കമ്മ്യൂണിറ്റിഹാളിൽ വൈദ്യുതി ഇല്ലാത്തതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് അനുകൂലമായും പ്രതികൂലമായും കമന്റുകളുണ്ടായി ഇതിന്റെ ഭാഗമായി കോൺഗ്രസ് ഭരിക്കുന്ന ബളാൽ പഞ്ചായത്തിലെയും എൽഡിഎഫ് ഭരിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെയും വികസന പ്രവർത്തനങ്ങളിൽ ഒരു സംവാദത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്.

ഈ പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും ഉള്ള കമന്റുകൾ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം വ്യക്തിപരമായ അധിക്ഷേപങ്ങളും സഭ്യമല്ലാത്ത വാക്കുകളും ഒഴിവാക്കിയുള്ള സംവാദത്തിന് എല്ലാവരെയും ക്ഷണിക്കുന്നു...

ഇന്ന് സംവാദം ആരോഗ്യരംഗത്തെ കുറിച്ചാണ്

താലൂക്ക് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന വെള്ളരിക്കുണ്ട് പി.എച്ച്.സി, 1969 ൽ റൂറൽ ഡിസ്പെൻസറിയായി തുടങ്ങി. 1986 മുതൽ പി എച്ച് സി ആയി മാറി, മലയോരത്ത് കിടത്തി ചികിത്സയുള്ള ഏക പി.എച്ച്.സി ആണെങ്കിലും ഇതിനെ പഞ്ചായത്ത് ഉപേക്ഷിച്ച മട്ടാണ്. തുടക്കത്തിൽ ജനകീയ കമ്മിറ്റി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് കമ്മിറ്റി നിർമ്മിച്ച് നൽകിയ ഓടിട്ട കെട്ടിടത്തിലാണ് ഇന്നും പ്രധാനപ്പെട്ട ഓഫീസ് പ്രവർത്തിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി 24 പേരെ കിടത്തി ചികിത്സയ്ക്ക് അനുമതി നൽകിയിരുന്നുനെങ്കിലും കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഇതിനു വേണ്ട ഒരു സൗകര്യങ്ങൾ ഒരുക്കാനും തയ്യാറായിട്ടില്ല. പ്ലാസ്റ്റിക് വലിച്ചുകെട്ടിയ പഴയ ഓടിട്ട കെട്ടിടത്തിലാണ് ഇന്നും മെഡിക്കൽ ഓഫീസർ ക്ലാർക്ക് ഓഫീസ് സ്റ്റാഫ് ഡ്രസിങ് റൂം പാലിയേറ്റീവ് ഇസിജി പ്രധാനപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്നത്. മരുന്ന് സൂക്ഷിക്കാൻ വരെ സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഡോക്ടർമാരടക്കം 35ഓളം ജീവനക്കാരും ആവശ്യത്തിനു മരുന്നു സർക്കാർ നൽകുന്നുണ്ട്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ആദിവാസി കുടുംബം ഉള്ള പഞ്ചായത്ത് കിടത്തിച്ചികിത്സ ആവശ്യം വന്നാൽ 45 കിലോമീറ്റർ ചെന്ന് കാഞ്ഞങ്ങാട് എത്തണം. വർഷത്തിൽ ഒരു ലക്ഷത്തോളം രോഗികൾ ഒ.പി യിൽ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുനെങ്കിലും അവർക്ക് വേണ്ട ഒരു സൗകര്യമൊരുക്കാൻ പോലും ഭരിക്കുന്ന പഞ്ചായത്ത് കോൺഗ്രസ്‌ ഭരണസമിതി തയ്യാറായിട്ടില്ല. 2014 ൽ നബാർഡ് സഹായത്തിൽ 4.75 കോടി രൂപ കെട്ടിടത്തിന് അനുമതി ലഭിച്ചെങ്കിലും പഞ്ചായത്ത് തുടർ നടപടി സ്വീകരിച്ചിട്ടില്ല. സമീപത് എൽ ഡി എഫ് ഭരിക്കുന്ന വെസ്റ്റ് എളേരി, കരിന്തളം പഞ്ചായത്തുകളിലും ഡി എഫ് ഭരിക്കുന്ന ഈസ്റ്റ് എളേരിയിലെ പി എച്ച് സി യും നല്ല സൗകര്യങ്ങളൊരുക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയപ്പോഴും കോൺഗ്രസ് ഭരിക്കുന്ന ബളാൽ പഞ്ചായത്തിലെ രണ്ട് പി എച്ച് സി യും ഇന്നും പി.എച്ച്.സി യായി തന്നെ വികസന മരീചികയായി മാറുകയാണ്. വെള്ളരിക്കുണ്ട് പി.ച്ച്.സി ക്കു കെട്ടിട സൗകര്യം ഒരുക്കാൻ ഈ ഇടതുപക്ഷ സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടി ഇതുവരെ ബളാൽ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിട്ടില്ല.


1969 തന്നെ വെസ്റ്റ് എളേരി പഞ്ചായത്തിൽ ആരംഭിച്ച നർക്കിലക്കാട് പി എച്ച് സി ഇന്ന് മലയോര മേഖലയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കുടുംബാരോഗ്യ കേന്ദ്രമായി മാറി.

വെസ്റ്റ് എളേരി പഞ്ചായത്തിന്റെ ഭരണം മികവ് കൊണ്ട് നേടിയ നേട്ടങ്ങൾ

1. നാഷണൽ അക്രെഡിറ്റേഷൻ അവാർഡ്

2. കാഷ് അവാർഡ്

3. കായകല്പം അവാർഡ്

തുടർന്ന് ശ്രെദ്ധയമായ നിരവധി അവാർഡുകൾ വാങ്ങിയ സ്ഥാപനമാണ് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം.


സൗകര്യങ്ങൾ

ഫിസിയോതെറാപ്പി യൂണിറ്റ്, ടെലിമെഡിസിൻ സംവിധാനം, ക്യൂ രഹിത ആശുപത്രി, പാലിയേറ്റീവ് റീഹാബിലേഷൻ പദ്ധതി, കുട്ടികളുടെയും വൃദ്ധരുടെയും പ്രത്യേക പരിചരണം, അസ്ഥി- ഞരമ്പു രോഗികളുടെ പരിചരണം, വേദന കുറയ്ക്കാൻ ഉള്ള പരിചരണം, സ്കൂൾ സംബന്ധമായ അപകടങ്ങൾക്കുള്ള പരിചരണം തുടങ്ങിയ നൂതന ചികിത്സകൾ ഉറപ്പാക്കാനുള്ള 9 ഉപകരണമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.


ജില്ലാ ആശുപത്രിയിലെ ഇഎൻടി, സൈക്കാട്രി, ക്യാൻസർ രോഗം, സർജറി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ടെലിമെഡിസിൻ തുടങ്ങിയത് ഈ സംവിധാനം ആരംഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് നർക്കിലക്കാട്. സംസ്ഥാനത്തെ തന്നെ ആദ്യത്തെ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി ഹെൽത്ത് ഇൻസ്പെക്ടർ ബറ്റാലിയൻ ഈ കുടുംബാരോഗ്യ കേന്ദ്രത്തിലാണ്. എല്ലാ കുടുംബ ക്ഷേമ കേന്ദ്രങ്ങളിലും സൗജന്യ സാനിറ്ററി നാപ്കിൻ വെഡിങ് മെഷീൻ, മാതാപിതാക്കൾക്ക് ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അറിയാൻ ഉപകരിക്കുന്ന കാർഡിയോ എക്കോഗ്രാം മിഷൻ എന്നിവ ഗ്രാമീണമേഖലയിലെ ആശുപത്രിയുടെ പ്രത്യേകതയാണ്. എം.പി, എം.എൽ.എ ഫണ്ടും പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ചു നൽകിയ കെട്ടിടത്തിന്റെ പണി പൂർത്തികരിച്ചിരിക്കുകയാണ്. എൽഡിഎഫ് സർക്കാർ അനുവദിച്ച 2 കോടി രൂപയുടെ കെട്ടിടത്തിന്റെ നിർമാണം പ്രവൃത്തികൾ പൂർത്തികരണ ഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ കിടത്തിച്ചികിത്സ ആരംഭിക്കാനും കഴിയും. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഇത്രയും സൗകര്യം ചെയ്യുമ്പോഴും, അനുവദിച്ച സൗകര്യം പോലും ഉപയോഗിക്കാൻ കോൺഗ്രസ് ഭരിക്കുന്ന ബളാൽ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല...


ബളാൽ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം അതിനു മറുപടിയായി 10  / 06 / 2020 നു   ഫേസ്ബുക്കിലിട്ട പോസ്റ്റ്.


https://www.facebook.com/raju.kattakkayam/posts/2621266671458590

സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനം, അത് രൂപം കൊണ്ട കാലം മുതൽ നാട്ടിൽ അസത്യങ്ങൾ മാത്രം പ്രചരിപ്പിച്ച ചരിത്രമെ ആ പാർട്ടിക്ക് ഉള്ളു

ഇന്നലെ സി പി എം ന്റെ ജില്ലയിലെ ഒരു നേതാവ് ബളാൽ പഞ്ചായത്തിലേയും വെസ്റ്റ് എളേരിയിലേയും ആരോഗ്യരംഗത്തെപ്പറ്റിയും സംവാദം ആകാം എന്ന് പറഞ്ഞ് വെള്ളരിക്കുണ്ട് പി എച്ച് സി യുടെ അൻപത് വർഷം പഴക്കം ഉള്ള ഈ മാസം പൊളിച്ച് നീക്കാൻ നടപടികൾ നടക്കുന്ന കെട്ടിടത്തിന്റെ ഫോട്ടോ ഇട്ട് ഈ കെട്ടിടത്തിലാണ് പി എച്ച് സി പ്രവർത്തിക്കുന്നത് എന്ന് നുണ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഈ കെട്ടിടത്തിന് പിന്നിൽ ആയി എല്ലാ വിധ ആധുനിക സജ്ജികരണങ്ങളോടും കൂടിയ ഇരുനില കെട്ടിടവും 2005 ലെ കോൺഗ്രസ് ഗവൺമെന്റിന്റ കാലത്ത് കാസർഗോഡ് ജില്ലയിൽ വെസ്റ്റ് എളേരി , ഈസ്റ്റ് എളേരി ,പനത്തടി ,കരിന്തളം തുടങ്ങി 12 പി എച്ച് സി കളിൽ 24 ബെഡ്ഡുകളോടുകൂടിയ കിടത്തി ചികിത്സയ്ക്ക് അനുമദി ലഭിച്ച് ചികിത്സ തുടക്കിയ 24 X 7 പി എച്ച് സി കളിൽ ഇന്നും കിടത്തി ചികിത്സ നടത്തുന്ന ഏക ആശുപതി വെള്ളരിക്കുണ്ട് പി എച്ച് സി ആണ്

വെസ്റ്റ് എളേരി പി എച്ച് സിയെ ,കുടുബാ ആരോഗ്യ കേന്ദ്രം ആക്കി ഉയർത്തിയിട്ട് പോലും ഇന്നും കിടത്തിചികിത്സ തുടങ്ങാൻ നിങ്ങൾക്ക് ആയിട്ടില്ലാ,,,,,,,,,,,,,,,,,


1. ബളാൽ പഞ്ചായത്തിലെ നിത്യരോഗികൾ ആയ ക്യാൻസർ ,കിഡ്നി ,കരൾ, ഹാർട്ട് ,രോഗികൾക്ക് പഞ്ചായത്ത് സൗജ്യന്യമായി വർഷങ്ങൾ ആയി മരുന്നും മറ്റു സേവനക്കളും സൗജ്യന്യമായി നല്കുന്നു

2.ഭിന്നശേഷിക്കാർക്കും അറുപത് വയസ് കഴിഞ്ഞ വർക്കും ,കൗമാരകാർക്കും ആഴ്ചയിൽ പ്രത്യക ക്ലിനിക്ക്

3.പാവപ്പെട്ട ക്ഷയരോഗികൾക്ക് മാസം തോറും സൗജ്യന്യമായി പോഷകാഹാര കിറ്റ് നല്കുന്നു.

4.ഗർഭിണികൾക്ക് ഫീറ്റർ ഡോപ്ളർ ഉപയോഗിച്ച് എല്ലാ ദിവസം പരിശോധനയും ആഴ്ചയിൽ പ്രത്യാക ക്ലിനിക്ക്.

5. 24 മണിക്കൂറും ഇ സി ജി സൗകര്യം

6.പട്ടികവർഗക്കാരായ രോഗികൾക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിയാരം മെഡിക്കൽ കോളേജ് എന്നിവടങ്ങളിലേക്ക് സൗജ്യന്യമായ വാഹന സൗകര്യം

7.ആഴ്ചയിൽ ചൊവ്വയും വ്യാഴവും പനിക്കും ജീവിത ശൈലി രോഗങ്ങൾക്കും ഉള്ള പരിശോധന.

8.170 പാലിയേറ്റീവ് രോഗികൾക്ക് മികച്ച പരിചരണം അവർക്ക് വേണ്ട വീൽ ചെയർ വാട്ടർ ബെഡ് ,എയർ ബെഡ് ,കമ്മുട് ചെയർ ,സർജിക്കൽ കട്ടില് മരുന്നുകൾ ഭക്ഷണ കിറ്റുകൾ ഉൾപ്പെടെ നല്കി മികച്ച പരിചരണം നല്കുന്നു.

9.ACയോടു കൂടിയുള്ള ഫാർമസി

10.ദിവസേന പി എച്ച് സി യിൽ ചികിത്സയ്ക്ക് എത്തുന്ന 200 ഓളം രോഗികൾക്കും അഡ്മിറ്റ് ആകുന്ന രോഗികൾക്കും മികച്ച പരിചരണം ,

ബളാൽ പഞ്ചായത്ത് ഭരണസമതിയുടെ ഇടപെടലിന്റെ ഭാഗമായി ഇടതു പക്ഷത്തിന്റെ യാതൊരു വിധ സഹായവും ഇടപെടലും ഇല്ലാതെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറെ നേരിട്ട് കണ്ട് 2 കോടി രൂപ പുതിയ കെട്ടിടം പണിയുന്നതിന് അനുവദിപ്പിക്കുകയും അതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ടെൻഡർ നടപടി പൂർത്തിയാക്കുകയും ചെയ്തു.

നിങ്ങൾ പോസ്റ്റ് ഇട്ട പഴയ കെട്ടിടം പൊളിച്ച് നീക്കി കഴിഞ്ഞാൽ പണിതുടങ്ങും കൂടാതെ കൊന്നക്കാട് മറ്റൊരു പി എച്ച് സി യും നല്ല രീതീയിൽ പ്രവർത്തിച്ച് ജനങ്ങൾക്ക് ആരോഗ്യരംഗത്ത് മികച്ച സേവനം നടത്തുന്നുണ്ട് കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച ആയുർവ്വേദ ഡിസ്പൻസറി ബളാൽ പഞ്ചായത്തിലെ മാലോത്താണ് ജില്ലയിലെ ഭൂരിഭാഗം പി എച്ച് സികളേയും കുടുബാരോഗ്യകേന്ദ്രം ആയി മാറ്റിയപ്പോൾ താലൂക്ക് ആസ്ഥാനം ആയ വെള്ളരിക്കുണ്ട് പി എച്ച് സി അവഗണിച്ചു ഇത് ഈ നാട്ടിലെ ജനങ്ങളോടുള്ള അവഗണനയാണ് ,ഈ കൊറോണ കാലത്ത് വെള്ളരിക്കുണ്ടിൽ ഏറ്റവും മികച്ച രീതിയിൽ ഇൻസ്റ്റുറ്റൂഷൻ കോററ്റെൻ നടപ്പിലാക്കിയത് ബളാൽ പഞ്ചായത്ത് ആണ് ,എളേരിത്തട്ട് കോളേജിൽ സർക്കാർ നല്കുന്ന 60 രൂപയുടെ ഭക്ഷണം മാത്രം നല്കി അവിടെ നിരീക്ഷണത്തിൽ കഴിയുന്നവരെ കഷ്ടപ്പെടുത്തുന്ന നിങ്ങൾ എന്ത് സേവനമാണ് നല്കുന്നത് വെസ്റ്റ് എളേരിയിൽ നിന്നും ഇൻസ്റ്റുഷൻ കോററ്റൈയിൽ കഴിയാൻ ബളാലിൽ സൗകര്യം നല്കാമോ എന്ന് പലരും ഞങ്ങളോട് ചോദിക്കുന്നു ,നേതാവായ സുഹൃത്തെ ബളാൽ പഞ്ചായത്ത് നല്കുന്ന ആരോഗ്യരംഗത്തെ സേവനങ്ങളെ ഈ നാട്ടിലെ ജനഹൃദയങ്ങളിൽ നിന്ന് നുണ പ്രചരണത്തിൽ കൂടി തെറ്റിദ്ധരിപ്പിക്കാം എന്ന് വ്യാമോഹിക്കണ്ട.

ആദ്യം സത്യം പറയാനും പ്രചരിപ്പിക്കാനും ശീലിക്കു,എന്നിട്ട് ആവാം സംവാദം...


COMMENTS

BLOGGER: 1
  1. In 2003, The Mobile Lottery launched in the United Kingdom as the primary cellular gambling venture in the nation. After wireless gambling on casino grounds was legalized in June 2005, in March 2006, the Nevada Gaming Control Board "cleared greatest way|the means in which} for businesses to suggest ways in which establishments can offer wireless gambling." Game weighting show you the games to play to fulfill wagering phrases. For instance, slots may contribute one hundred pc while desk games only contribute 10%. On the opposite hand, they’re 카지노사이트 required to offer games on professionally designed, secure cellular web sites and apps. What’s more, want to|they have to} offer games from respected software program suppliers.

    ReplyDelete

Name

exclusive,1,promoted,3,അറിയിപ്പുകൾ,2,ജില്ലാ വാർത്തകൾ,1,ടൂറിസം,1,താലൂക്ക് വാർത്തകൾ,7,മാധ്യമ വാർത്തകൾ,11,സാമൂഹ്യ നീതി,1,
ltr
item
Vellarikundu News: വെള്ളരിക്കുണ്ട് താലൂക്കിലെ രണ്ടു പഞ്ചായത്തുകൾ - വെസ്റ്റ്‌ എളേരി പഞ്ചായത്തും ബളാൽ പഞ്ചായത്തും , തുറന്ന സംവാദത്തിലേക്കു.
വെള്ളരിക്കുണ്ട് താലൂക്കിലെ രണ്ടു പഞ്ചായത്തുകൾ - വെസ്റ്റ്‌ എളേരി പഞ്ചായത്തും ബളാൽ പഞ്ചായത്തും , തുറന്ന സംവാദത്തിലേക്കു.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr8K-ftRsDETC_WTFf4YpMIYRNdPu0PyaGmI5TjHMb3JctZzkpDCcZXwUnJIE5zzHeKLz4glsKoDTpMExH1yRxr5YKZWirIFZ891-IcfX22db9JtsKEsTljrsgg3Qhn_cB8aaA_QfGgz3t/s640/webl1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr8K-ftRsDETC_WTFf4YpMIYRNdPu0PyaGmI5TjHMb3JctZzkpDCcZXwUnJIE5zzHeKLz4glsKoDTpMExH1yRxr5YKZWirIFZ891-IcfX22db9JtsKEsTljrsgg3Qhn_cB8aaA_QfGgz3t/s72-c/webl1.jpg
Vellarikundu News
https://www.vellarikundu.com/2020/06/west-eleri-balal-debate-1.html
https://www.vellarikundu.com/
https://www.vellarikundu.com/
https://www.vellarikundu.com/2020/06/west-eleri-balal-debate-1.html
true
385512175172548345
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy