വെള്ളരിക്കുണ്ട് താലൂക്കിനെക്കുറിച്ചു

കേരളത്തിലെ  കാസർഗോഡ് ജില്ലയിലെ മലയോര പട്ടണമായ വെള്ളരിക്കുണ്ട് ആസ്ഥാനമായി ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം, കോടോം-ബേളൂർ, കള്ളാർ, പനത്തടി, ബളാൽ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി വെള്ളരിക്കുണ്ട് താലൂക്ക് പ്രവർത്തിക്കുന്നു. 

ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയൻഞ്ചാലിനും ചിറ്റാരിക്കലിനും മിടയിൽ ബളാൽ പഞ്ചായത്തിൽ  വെള്ളരിക്കുണ്ട് സ്ഥിതി ചെയ്യുന്നു. പഴയ കാലത്ത് വെള്ളരികൾ ധാരാളമായി വിളഞ്ഞിരുന്ന കുന്നുകൾക്കിടയിലുള്ള താഴ്ന്ന ഭൂപ്രദേശം എന്നതുകൊണ്ട് ഈ പ്രദേശം വെള്ളരിക്കുണ്ട് (കുണ്ട് - കുഴി, താഴ്ന്ന പ്രതലം എന്നർത്ഥം) എന്ന പേരിൽ അറിയപ്പെട്ടു. മലബാർ കുടിയേറ്റത്തെ തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്.

വെള്ളരിക്കുണ്ട്മലനാട് വികസനത്തിലേക്ക് കുതിക്കുകയാണ് .  2014 ഫെബ്രുവരി 21-ന് അന്നത്തെ  മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത താലൂക്ക് ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയുടെ പാതയിലാണ്. ഇപ്പോഴിതാ വാടകക്കെട്ടിടത്തിൽനിന്ന്‌ മാറി താലൂക്കിന് സ്വന്തംകെട്ടിടം വരുന്നു. 17.79 കോടി മുതൽമുടക്കുന്ന, തന്റെ സ്വന്തം മണ്ഡലത്തിലെ  മിനി സിവിൽ സ്റ്റേഷന്റെ നിർമാണപ്രവൃത്തി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ 2019  ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തു. മിനി സിവിൽ സ്റ്റേഷന്റെ നിർമാണം തുടങ്ങുന്നതോടെ മലയോരജനതയുടെ മനസ്സിലെ പ്രതീക്ഷകളും ഉയരുകയാണ്. ജില്ലയിലെ പ്രധാന പട്ടണങ്ങളുടെ പട്ടികയിലേക്ക് വെള്ളരിക്കുണ്ട് അതിവേഗം മാറാനുള്ള സാധ്യത തെളിയുന്നു. സമീപഭാവിയിൽ ഇത്  നഗരസഭ പോലുമായേക്കാം.

മാലോയോരത്തുതന്നെ ആളുകൾ വേരുറപ്പിക്കാൻ തുടങ്ങും.

നിലവിലെ നഗരങ്ങളിലേക്ക് തള്ളിക്കയറ്റം കുറയ്ക്കുമെന്നതാണ് മറ്റൊരു സവിശേഷത. സ്വന്തം നാട്ടിൽ സൗകര്യങ്ങൾ ലഭ്യമാകുമെങ്കിൽ മറ്റൊരിടത്തേക്ക് പറിച്ചുനടാൻ അധികം പേർ തയ്യാറാകില്ലല്ലോ.    പൊതുവെ ഇന്ത്യയിലും ലോകത്തും കാണുന്ന പ്രവണത നഗരങ്ങളിലേക്ക് ഗ്രാമവാസികൾ കുട്ടത്തോടെ ചേക്കേറുന്നതാണ്. വികസനവും തൊഴിലും നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നതാണ് കാരണം. നഗരങ്ങളിൽ ഇതുണ്ടാക്കുന്ന സമ്മർദം വലുതാണ്. വികേന്ദ്രീകൃത വികസനം വഴി ഈ പ്രവണത തടയാമെന്ന് വിദഗ്ധർ പറയുന്നു. അതിന്റെ ചെറുമാതൃകയാണ് വെള്ളരിക്കുണ്ടിൽ സംഭവിക്കുന്നത്. 

താലൂക്ക് ഓഫീസിനുപുറമെ പോലീസ് സർക്കിൾ ഓഫീസ്, സപ്ലൈ ഓഫീസ്, ആർ.ടി. ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, അസി. രജിസ്ട്രാർ ഓഫീസ് തുടങ്ങിയവ ഇവിടെ വന്നുകഴിഞ്ഞു. പ​േക്ഷ താലൂക്ക് ആസ്ഥാനം എന്നനിലയ്ക്ക് ഇനിയും വരാനുണ്ട് ഓഫീസുകൾ.

ആസ്പത്രി വേണം, ബസ്‌സ്റ്റാൻഡും

പ്രാഥമികാരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. നിലവിൽ 40 കിലോമീറ്റർ സഞ്ചരിച്ച് കാഞ്ഞങ്ങാട്ടെത്തിയാൽ മാത്രമേ വിദഗ്‌ധചികിത്സ കിട്ടുകയുള്ളൂ. ഏറ്റവുമധികം പട്ടികവർഗ കുടുംബങ്ങൾ അധിവസിക്കുന്ന ബളാൽ പഞ്ചായത്തിൽ ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണിത്. ദിനംപ്രതി ധാരാളം ആളുകൾ എത്തിച്ചേരുന്ന താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും ഷോപ്പിങ് കോംപ്ലക്സും അത്യാവശ്യമാണ്.
 
മിനി സിവിൽ സ്റ്റേഷൻ ചെലവ്  17.79 കോടി

 17.79 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന കെട്ടിടത്തിന് നാല് നിലയുണ്ടാകും. 10 ഓഫീസുകളാണ് അതിൽ പ്രവർത്തിക്കുക. ഒന്നാം നിലയിൽ സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി, ലേബർ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, ഇൻഡസ്ട്രിയൽ ഓഫീസ്, അന്വേഷണ വിഭാഗം എന്നിവയ്ക്കാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്.
രണ്ടാം നിലയിൽ താലുക്ക് തഹസിൽദാർ ഓഫീസ് അടക്കമുള്ള താലൂക്ക് അഡ്മിനിസ്‌ട്രേഷനും പ്രവർത്തിക്കുക. മൂന്നാം നിലയിൽ പി.ഡബ്ല്യു.ഡി, ആർ.ടി. ഓഫീസ്, സോയിൽ കൺസർവേഷൻ, എംപ്ലോയ്‌മെന്റ് ഓഫീസ് എന്നിവയാകും പ്രവർത്തിക്കുക.ഇപ്പോൾ നിലവിൽ  താഴെ പറയുന്നവയാണ് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രധാനപെട്ട സ്ഥാപനങ്ങൾ

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്
വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം
വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈഓഫീസ്
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ
വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസ്
വെള്ളരിക്കുണ്ട് സബ് ട്രഷറി
കോർപറേഷൻ ബേങ്ക്- വെള്ളരിക്കുണ്ട് ശാഖ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- വെള്ളരിക്കുണ്ട് ശാഖ
കേരള ഗ്രാമീൺ ബേങ്ക് വെള്ളരിക്കുണ്ട് ശാഖ
പ്രാഥമിക ആരോഗ്യ കേന്ദ്രം, വെള്ളരിക്കുണ്ട്
സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ്
സെന്റ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂൾ
സബ് ആർ ടി ഒ ഓഫീസ് വെള്ളരിക്കുണ്ട്

താഴെ പറയുന്നവയാണ് വെള്ളരിക്കുണ്ട് താലൂക്കിലെ വില്ലേജുകളും , അവിടെ ബന്ധപെടുന്നതിനുള്ള ഫോൺ നമ്പറുകളും.


Vellarikundu Taluk
Village Name Phone Mobile
Balal 0467-2242646 8547617422
Beemanady 0467-2245470 8547617440
Belur 0467-2279160 8547617412
Cheemeni II 0467-2251500 8547617432
Chittarikkal 0467-2222800 8547617441
Karinthalam 0467-2235379 8547617426
Kinanur 0467-2235386 8547617425
Kodoth 8547617413
Maloth 0467-2247800 8547617417
Palavayal 04985-213658 8547617442
Parappa 0467-2255244 8547617439
Thayannur 0467-2279170 8547617420
West Eleri 0467-2245471 8547617427
Kallar 0467-2225600 8547617421
Panathady 0467-2227810 8547617416

COMMENTS

Name

exclusive,1,promoted,3,അറിയിപ്പുകൾ,2,ജില്ലാ വാർത്തകൾ,1,ടൂറിസം,1,താലൂക്ക് വാർത്തകൾ,7,മാധ്യമ വാർത്തകൾ,11,സാമൂഹ്യ നീതി,1,
ltr
static_page
Vellarikundu News: വെള്ളരിക്കുണ്ട് താലൂക്കിനെക്കുറിച്ചു
വെള്ളരിക്കുണ്ട് താലൂക്കിനെക്കുറിച്ചു
Vellarikundu News
https://www.vellarikundu.com/p/vellarikundu-taluk.html
https://www.vellarikundu.com/
https://www.vellarikundu.com/
https://www.vellarikundu.com/p/vellarikundu-taluk.html
true
385512175172548345
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy