പരപ്പ ബ്ലോക്ക് പഞ്ചായത്ത്

കാസര്ഗോഡ് ജില്ലയിലെ ബളാല്‍ ,കോടോം ബേളൂര്‍ , കള്ളാര്‍ , വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂര്‍ കരിന്താളം, പനത്തടി എന്നീ പഞ്ചായത്തുകള്‍ ചേരുന്ന ബ്ലോക്ക് പ്രദേശമാണ് പരപ്പ ബ്ലോക്ക്. തികച്ചും മലയോരമേഖലയായ ബ്ലോക്ക് പ്രദേശത്തിന്‍റെ സിരാകേന്ദ്രം പരപ്പയാണ് . പരപ്പ ആസ്ഥാനമായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നു. പട്ടികജാതി-വര്‍ഗക്കാര്‍ , മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണിത്. 14 ഡിവിഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ ഉള്ളത്.

മലയോരത്തിന്റെ പിന്നോക്കാവസ്ഥയും വികസന പ്രശ്‌നങ്ങളും വ്യക്തമാക്കി പരപ്പ ബ്ലോക്ക്പഞ്ചായത്ത് വികസനരേഖ  മൃഗസംരക്ഷണ മേഖലയില്‍ റാണിപുരത്ത് മാട്ടുപ്പെട്ടി മാതൃകയില്‍ കന്നുകാലി ഗവേഷണ ഫാം തുടങ്ങണമെന്നതാണ് വികസനരേഖയിലെ പ്രധാന നിര്‍ദേശം. മെച്ചപ്പെട്ട ചികിത്സാകേന്ദ്രങ്ങള്‍ ഒന്നുപോലുമില്ലാത്തതിനാല്‍ പനത്തടി സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്കാസ്പത്രിയായും വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹ്യാരോഗ്യ കേന്ദ്രമായും ഉയര്‍ത്തണമെന്നാണ് ആവശ്യം. ബേക്കല്‍-റാണിപുരം-കോട്ടഞ്ചേരി-ടൂറിസം പാക്കേജ്, കൊന്നക്കാട്-തലക്കാവേരി റോഡ് വികസനം എന്നിവ വിനോദസഞ്ചാര വികസന നിര്‍ദേശങ്ങളാണ്. 393 പട്ടികജാതി കുടുംബങ്ങളില്‍ 21 എണ്ണം ഭൂരഹിതരും ഭവനരഹിതരും 17 കുടുംബങ്ങള്‍ ഭവനരഹിതരുമാണെന്ന വെളിപ്പെടുത്തലും വികസന രേഖയിലുണ്ട്. വ്യാജമദ്യം കോളനികളുടെ പുരോഗതി തടയുന്നുവെന്ന എക്കാലത്തെയും പരാതിക്ക് പരിഹാരമായി എകൈ്‌സസ് റേഞ്ച് ഓഫീസ് തുടങ്ങണം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പ്രധാന ആവശ്യമായി ഉള്‍പ്പെടുത്തിയിരുന്നു.അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ പാണത്തൂര്‍-മൈസൂര്‍-ബാംഗ്ലൂര്‍-ദേശീയപാത, മലയോര ഹൈവേ, ഹെലിപ്പാഡ്, വിമാനത്താവളം, കോടതി, ദേശസാല്‍കൃത ബാങ്കുകള്‍ തുടങ്ങിയവയും വികസന രേഖയിലെ പ്രധാന ആവശ്യങ്ങളാണ്.500 ഏക്കറില്‍പ്പരം റവന്യൂ ഭൂമി ബ്ലോക്ക് പരിധിയില്‍ തരിശായി കിടക്കുന്നതില്‍ വ്യവസായങ്ങള്‍ തുടങ്ങുക, ഐ.ടി. പാര്‍ക്ക് തുടങ്ങുക എന്നിവയും ആവശ്യങ്ങളുടെ പട്ടികയിലുണ്ട്.

COMMENTS

Name

exclusive,1,promoted,3,അറിയിപ്പുകൾ,2,ജില്ലാ വാർത്തകൾ,1,ടൂറിസം,1,താലൂക്ക് വാർത്തകൾ,7,മാധ്യമ വാർത്തകൾ,11,സാമൂഹ്യ നീതി,1,
ltr
static_page
Vellarikundu News: പരപ്പ ബ്ലോക്ക് പഞ്ചായത്ത്
പരപ്പ ബ്ലോക്ക് പഞ്ചായത്ത്
Vellarikundu News
https://www.vellarikundu.com/p/parappa-block-panchayat.html
https://www.vellarikundu.com/
https://www.vellarikundu.com/
https://www.vellarikundu.com/p/parappa-block-panchayat.html
true
385512175172548345
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy