കള്ളാര്‍ ഗ്രാമപഞ്ചായത്ത്

കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കിലെ കാഞ്ഞങ്ങാട് ബ്ളോക്കില്‍പ്പെട്ടിരുന്ന കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2000 ഒക്ടോബര്‍ ഒന്നിനാണ് രൂപീകൃതമായത്. 2014 -ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ വരുന്ന കള്ളാര്‍ , പനത്തടി കോടോം ബേലൂര്‍ , ബളാല്‍ , കിനാനൂര്‍ കരിന്തളം, വെസ്റ്റ്‌ എളേരി, ഈസ്റ്റ്‌ എളേരി എന്നീ ഗ്രമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വെള്ളരിക്കുണ്ട് ആസ്ഥാനമാക്കി വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് കള്ളാര്‍ വെള്ളരിക്കുണ്ട് താലൂക്കിലാണ് ഉള്‍പ്പെടുന്നത്. 60.83 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കുറ്റിക്കോല്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് പനത്തടി പഞ്ചായത്തും, തെക്കുഭാഗത്തായി ബളാല്‍ പഞ്ചായത്തും, പടിഞ്ഞാറു ഭാഗത്തായി കോടോം ബേളൂര്‍, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളും  അതിരിടുന്നു. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന ഈ പ്രദേശത്ത് റബ്ബര്‍, കുരുമുളക്, കവുങ്ങ്, കശുമാവ്, നെല്ല്, വാഴ, തെങ്ങ് എന്നിവ പ്രധാനമായും കൃഷിചെയ്തു പോരുന്നു. ചന്ദ്രഗിരിപുഴ പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സായി മാറിയിരിക്കയാണ്. നീലിമല, കോട്ടകുന്ന്, മുത്തപ്പന്‍മല, ഓണിമല തുടങ്ങിയ മലകളാലും കുന്നുകളാലും നിബിഡമായ ഈ പ്രദേശം പ്രകൃതിരമണീയമാണ്. മുത്തപ്പന്‍മല ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. കാഞ്ഞങ്ങാട് സംസ്ഥാന പാത ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കോളിച്ചാല്‍ പാലം, കള്ളാര്‍ പാലം, മുങ്ങോട്ട് പാലം, എവനിക്കരപാലം തുടങ്ങിയ പാലങ്ങള്‍ ഗതാഗതദൈര്‍ഘ്യം കുറയ്ക്കുന്നതിനും പ്രാദേശിക വികസനത്തിനും  വലിയൊരു പങ്കു വഹിക്കുന്നു. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം മതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ വസിക്കുന്ന പഞ്ചായത്താണ് കള്ളാര്‍. കള്ളാര്‍ ശ്രീമഹാവിഷ്ണുക്ഷേത്രം, അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം എന്നിവയാണ് പഞ്ചായത്തിലെ ഹിന്ദു ആരാധനാലയങ്ങള്‍. ഹോളി ഫാമിലി ഫെറോന ചര്‍ച്ച്, ലൂര്‍ദ് മാതാ ചര്‍ച്ച്, സെന്റ് തോമസ് ചര്‍ച്ച്, ഉണ്ണി മിശിഹാ ചര്‍ച്ച് തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. കള്ളാര്‍ ജുമാമസ്ജിദ്, കോട്ടോടി ജുമാമസ്ജിദ്, കോളിച്ചാല്‍ ജുമാ മസ്ജിദ് എന്നിവ ഇവിടുത്തെ മുസ്ലീം പള്ളികളാണ്. ഇവയോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്രോത്സവങ്ങളിലും, പള്ളിപ്പെരുന്നാളിലും, ആണ്ട് നേര്‍ച്ചകളിലും മറ്റ് ഉത്സവങ്ങളിലും ജാതിമതഭേദമെന്യേ എല്ലാമതസ്ഥരും പങ്കെടുക്കുന്നു. പഞ്ചായത്തിലെ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായ എച്ച്.നാരായണഭട്ടിന്റെ പേര് എന്നും സ്മരിക്കപ്പെടേണ്ടതാണ്. കായികരംഗത്തെ വ്യക്തികള്‍ക്ക് പ്രോത്സാഹനമായി ഒരു മിനി സ്റ്റേഡിയം പഞ്ചായത്തിലുണ്ട്. അയ്യന്‍ കാവ്,  കള്ളാര്‍ എന്നിവിടങ്ങളിലെ ഉഷസ് വായനശാലയും ഗ്രാമീണ വായനശാലയും ഗ്രാമവാസികളുടെ സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, രാജപുരം മാലക്കല്ല് ഹോസ്പിറ്റല്‍, സി.എച്ച്.ഡി. പനത്തടി എന്നിവ പഞ്ചായത്തിലെ ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളാണ്.

പൊതുവിവരങ്ങള്‍

ജില്ല
:
കാസര്‍ഗോഡ്
ബ്ളോക്ക്     
:
കാഞ്ഞങ്ങാട്
വിസ്തീര്‍ണ്ണം
:
60.83ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം
:
14

ജനസംഖ്യ
:
19162
പുരുഷന്‍മാര്‍
:
9613
സ്ത്രീകള്‍
:
9549
ജനസാന്ദ്രത
:
***
സ്ത്രീ : പുരുഷ അനുപാതം
:
***
മൊത്തം സാക്ഷരത
:
***
സാക്ഷരത (പുരുഷന്‍മാര്‍)
:
***
സാക്ഷരത (സ്ത്രീകള്‍)
:
***
Source : Census data 2001


  

ചരിത്രം

ചരിത്രമുറങ്ങുന്ന കോട്ടകളും സമ്പന്നമായ തറവാട് വീടുകളിലേയും പൌരാണികക്ഷേത്രങ്ങളിലേയും ദാരുശില്പങ്ങളും വിസ്മയാവഹമായ കാഴ്ചയാണ്. ലോകടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കാഞ്ഞങ്ങാട് വികസന ബ്ളോക്കിലുള്‍പ്പെടുന്നു. പ്രശസ്തമായ രാംനഗറിലെ ആനന്ദാശ്രമം, പൌരാണിക പ്രസിദ്ധമായ പാറപ്പള്ളി, ഹോസ്ദുര്‍ഗിലെ കത്തീഡ്രല്‍ ചര്‍ച്ച് എന്നിവക്കെല്ലാം കഥകള്‍ ഏറെ പറയാനുണ്ട്. താളിയോല ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമായ തറവാട് വീടുകളും സ്വന്തമായി കഥകളിയോഗങ്ങളുണ്ടായിരുന്ന കോടോംതറവാടും ഇരിവല്‍ ഇല്ലവും സ്മരണീയങ്ങളാണ്. മടിയന്‍ കുലോത്തെ ദാരുശില്പങ്ങള്‍ കാലത്തെ വെല്ലുന്നവ തന്നെ. കോടോം ഭഗവതി ക്ഷേത്രഗോപുരത്തില്‍ കൊത്തിവച്ചിരിക്കുന്ന രാമായണത്തിലേയും മഹാഭാരതത്തിലേയും അസംഖ്യ ദൃശ്യങ്ങളും കലാമേന്‍മയ്ക്ക് മാറ്റുകൂട്ടുന്നു. അപൂര്‍വ്വമായ പക്ഷികളുടേയും ഔഷധങ്ങളുടേയും സാങ്കേതമെന്ന നിലയില്‍ ഒട്ടേറെ കാവുകള്‍ ഇന്നും ശ്രദ്ധേയമാണ്. പഴയ തുളുനാടിന്റെ ഭാഗമായിരുന്ന കാഞ്ഞങ്ങാട് വികസനബ്ളോക്കിന്റെ സാംസ്ക്കാരിക തനിമയില്‍ തുളുനാടന്‍ സംസ്ക്കാരസ്മൃതിയും അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ്. വിളവെടുപ്പുത്സവത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്ന എരുതുകളി പോയ കാലത്തിന്റെ ധന്യസ്മരണയുണര്‍ത്തുന്നു. പഴയ തെക്കന്‍ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്നു കാഞ്ഞങ്ങാട് ബ്ളോക്കു പഞ്ചായത്ത് പ്രദേശം. തെയ്യം, പൂരക്കളി, പുള്ളുവന്‍ പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, തുടികൊട്ടിപ്പാട്ട്, കളംപാട്ട്, മാര്‍ഗ്ഗംകളി, യക്ഷഗാനം, എരുതുകളി, മരമീടന്‍, മായിത്തി കളി, മംഗലം കളി തുടങ്ങിയ ഈ പ്രദേശത്ത് നിലവിലുള്ള പ്രധാന കലാരൂപങ്ങളാണ്. ഇന്ത്യയുടെ പശ്ചിമതീരത്ത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് അതിപുരാതനകാലത്തു തന്നെ പ്രസിദ്ധമായ പ്രദേശമാണ്. കേരളപ്പിറവിയോടനുബന്ധിച്ചാണ് കാസര്‍ഗോഡ് കേരള സംസ്ഥാനത്തിന്റെ ഭാഗമായത്. 1957 ല്‍ കാസര്‍ഗോഡ് താലൂക്ക് വിഭജിച്ച് ഹോസ്ദുര്‍ഗ് താലൂക്ക് രൂപം കൊണ്ടു. പഴയ കണ്ണൂര്‍ ജില്ലയിലെ കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകളാണ് കാസര്‍ഗോഡ് ജില്ലയായി മാറിയത്. കേരളത്തിന്റെ  പതിനാലാമതു ജില്ലയായി 1984ല്‍ ആണ്  കാസര്‍ഗോഡ് നിലവില്‍ വന്നത്. 77 കി.മീ കടല്‍തീരമുള്ള കാസര്‍ഗോഡ് ജില്ലയില്‍ 5625 ഹെക്ടര്‍ വനമുള്ളതായി കണക്കാക്കപ്പെടുന്നു. ചന്ദ്രഗിരി, മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്പള-എടനാട്, മൊഗ്രാല്‍-കളത്തൂര്‍, കളനാട്-ചട്ടഞ്ചാല്‍, ബേക്കല്‍- കാവിനടുക്ക, ചിത്താരി-കരുടിയ, നീലേശ്വരം-കിണാനൂര്‍- കാര്യങ്കോട്,  പാലായി-ചീമേനി എന്നിവയാണ് ജില്ലയിലെ പ്രധാന  നദികള്‍. ബേക്കല്‍: കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന പ്രാചീനമായ കോട്ടയാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡുനിന്ന് 12 കിലോ മീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1763ല്‍ ഹൈദരാലി ബേക്കല്‍ കോട്ട പിടിച്ചെടുത്തു. 1789ല്‍ ടിപ്പു സുല്‍ത്താനെ തുരത്തി ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശം പിടിച്ചെടുക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബേക്കല്‍. ബേക്കലില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപാണ് വലിയപറമ്പ്. ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അനന്തപുരം ക്ഷേത്രം കുമ്പളയില്‍ നിന്ന് 5 കിലോ മീറ്റര്‍ അകലെയാണ്. പ്രസിദ്ധമായ ജലക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമാണെന്ന് വിശ്വസിക്കുന്നു. കാസര്‍ഗോഡു നഗരത്തില്‍ നിന്ന് 6 കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ കടല്‍ത്തീരമാണ് കാപ്പില്‍ ബീച്ച്. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ 1914ല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണാലയം 1970 മുതല്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. ടി ഡി ആദ്യമായി വികസിപ്പിച്ചത് ഇവിടെയാണ്. കേരളത്തില്‍ പുകയില ഉത്പാദിപ്പിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് കാസര്‍ഗോഡ്. പള്ളിക്കര, അജാനൂര്‍, പൂഞ്ചാവി തുടങ്ങിയ തീരപ്രദേശങ്ങളിലും കുണിയ, കല്യോട്ട്, പുല്ലൂര്‍-പെരിയ എന്നിവിടങ്ങളിലും പുകയില വന്‍ തോതില്‍ കൃഷി ചെയ്തു വരുന്നു. കശുവണ്ടി, അടയ്ക്ക തുടങ്ങിയവയുടെ ഉത്പാദനത്തിലും ജില്ല മുന്‍പന്തിയിലാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അടയ്ക്ക, പുകയില, വറ്റല്‍ മുളക് എന്നിവ ഉത്പാദിപ്പിക്കുന്നത് ഈ ജില്ലയിലാണ്. ജില്ലയിലെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും മലയാളികളാണ്. കന്നഡ, തുളു, മറാഠി, ഹിന്ദുസ്ഥാനി എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗവും ഇവിടെയുണ്ട്.


COMMENTS

Name

exclusive,1,promoted,3,അറിയിപ്പുകൾ,2,ജില്ലാ വാർത്തകൾ,1,ടൂറിസം,1,താലൂക്ക് വാർത്തകൾ,7,മാധ്യമ വാർത്തകൾ,11,സാമൂഹ്യ നീതി,1,
ltr
static_page
Vellarikundu News: കള്ളാര്‍ ഗ്രാമപഞ്ചായത്ത്
കള്ളാര്‍ ഗ്രാമപഞ്ചായത്ത്
Vellarikundu News
https://www.vellarikundu.com/p/kallar-grama-panchayat.html
https://www.vellarikundu.com/
https://www.vellarikundu.com/
https://www.vellarikundu.com/p/kallar-grama-panchayat.html
true
385512175172548345
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy