റാണിപുരം - പഴയകാല കുടിയേറ്റ കഥ

റാണിപുരം - കുളിരുചൊരിയുന്ന റാണിപുരം മലമടക്കുകൾ കേരളത്തിന്റെ ഊട്ടിയെന്നും അറിയപ്പെടുന്നു. ഇപ്പോൾ ഒരു ടുറിസം ഡെസ്റ്റിനേഷൻ ആയി അറിയപ്പെടുന്ന...

റാണിപുരം - കുളിരുചൊരിയുന്ന റാണിപുരം മലമടക്കുകൾ കേരളത്തിന്റെ ഊട്ടിയെന്നും അറിയപ്പെടുന്നു. ഇപ്പോൾ ഒരു ടുറിസം ഡെസ്റ്റിനേഷൻ ആയി അറിയപ്പെടുന്നുടെങ്കിലും അവിടോട്ടുള്ള പഴയകാല കുടിയേറ്റ കഥ പുതുതലമുറകളും കൂടി അറിയേണ്ടതായിട്ടുണ്ട്.

1970 ജനവരി 26-നാണ് സമുദ്രനിരപ്പില്‍നിന്ന് 750 മീറ്റര്‍ ഉയരമുള്ള നമ്മുടെ റാണിപുരത്തേക്ക് സംഘടിത കുടിയേറ്റം നടന്നത്.അപ്പോൽ ഈ കൊല്ലം അരനൂറ്റാണ്ട് പൂർത്തിയാവുകയാണ്. അന്ന് മാടത്തുംമല എന്നായിരുന്നു പേര്. ജീവിതവഴിയിലെ പലവിധ പ്രതിസന്ധികളില്‍നിന്ന് കരകയറുന്നതിനും പുതിയ കൃഷിഭൂമിയുടെ സാധ്യതകള്‍ തേടുന്നതിനുമാണ് മധ്യതിരുവിതാംകൂറില്‍നിന്ന് ഒരുകൂട്ടം ആളുകൾ മലബാറിലേക്ക് കുടിയേറി തുടങ്ങിയത്. 1920-കളിലാണ് ഇങ്ങനെ സംഘടിത കുടിയേറ്റത്തിനു മലബാറിലേക്ക് തുടക്കം എന്ന് കണക്കാക്കാം.

 1969 സെപ്തംബറിലാണ് റാണിപുരത്ത് 750-ഓളം ഏക്കര്‍ ഭൂമി ക്നാനായ സഭ വാങ്ങിയത്. കോട്ടയം രൂപതയുടെ നേതൃത്വത്തില്‍ അര്‍ഹരായ 46 കുടുംബങ്ങളെ തിരഞ്ഞെടുത്തു. ആദ്യം 46 കുടുംബങ്ങളിലെ പുരുഷന്‍ന്മാര്‍ മാത്രമാണ് 1970 ജനവരി 26-ന് കോട്ടയത്തുനിന്ന് പുറപ്പെട്ടത്. തീവണ്ടിമാര്‍ഗം വന്ന അവര്‍ കാഞ്ഞങ്ങാട്ടിറങ്ങി പാണത്തൂര്‍ വഴി പിറ്റേദിവസം റാണിപുരത്തെത്തി. വലിയ ഷെഡ്ഡ് കെട്ടി അതിലായിരുന്നു താമസം. മലമുകളിലെ കാടുപിടിച്ചുകിടന്ന പ്രദേശം അവര്‍ കൃഷിയോഗ്യമാക്കി. അഞ്ചുമുതല്‍ പത്തേക്കര്‍ വരെ ഓരോ കുടുംബത്തിനും കിട്ടി. വീടുവെക്കാനും ക്നാനായ സഭയുടെ സഹായമുണ്ടായിരുന്നു. പിന്നീട് കുടുംബത്തെ കൂട്ടിവന്ന് താമസം തുടങ്ങി.കുടിയേറ്റനാളുകളെക്കുറിച്ച് ഓർക്കുമ്പോൾ പൊള്ളുന്ന അനുഭവങ്ങളാണ് പലര്‍ക്കും പങ്കുവെക്കാനുള്ളത്.

 കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ വലിയ കഷ്ടപ്പാട് അനുഭവിച്ചു. ആദ്യം ഷെഡ്ഡിലൊക്കെയാണ് എല്ലാവരും താമസിച്ചിരുന്നത്. അരിയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമമുണ്ടായിരുന്നു. ഭൂമി കൃഷിക്ക് പറ്റിയതാക്കാന്‍ ഏറെ പണിപ്പെട്ടു. കരനെല്‍കൃഷിയും കപ്പയും ചേനയും കാപ്പിയുമെല്ലാം കൃഷി ചെയ്തു. റബ്ബര്‍ കൃഷി പക്ഷേ പരാജയമായിരുന്നു. കപ്പയും മറ്റു കാര്‍ഷികവിളകളും വില്ക്കാന്‍ ആറ് കിലോമീറ്ററോളം നടന്ന് പാണത്തൂരിലെത്തണം. അവിടെനിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി അത്രയും ദൂരം കുത്തനെയുള്ള കയറ്റം കയറി വേണം തിരിച്ചെത്താന്‍. ജീവിതവഴിയിലെ പലവിധ പ്രതിസന്ധികളില്‍നിന്ന് കരകയറുന്നതിനും പുതിയ കൃഷിഭൂമിയുടെ സാധ്യതകള്‍ തേടുന്നതിനുമാണ് മധ്യതിരുവിതാംകൂറില്‍നിന്ന് നമ്മുടെ പഴയ തലമുറ മലബാറിലേക്ക് കുടിയേറിയത്. കാടിനോടും കാട്ടുമൃഗങ്ങളോടും പോരാടി നട്ടുനനച്ച ജീവിതങ്ങള്‍ ആണ് നമ്മുടേത്. സ്മരണകൾ ഉണ്ടായിരിക്കണം.

COMMENTS

BLOGGER: 1
  1. Harrah's Cherokee Casino & Hotel - MapYRO
    Find your way around the casino, communitykhabar find where aprcasino everything is located with the 바카라 most up-to-date 메이피로출장마사지 information about jancasino.com Harrah's Cherokee Casino & Hotel in Cherokee, NC.

    ReplyDelete

Name

exclusive,1,promoted,3,അറിയിപ്പുകൾ,2,ജില്ലാ വാർത്തകൾ,1,ടൂറിസം,1,താലൂക്ക് വാർത്തകൾ,7,മാധ്യമ വാർത്തകൾ,11,സാമൂഹ്യ നീതി,1,
ltr
item
Vellarikundu News: റാണിപുരം - പഴയകാല കുടിയേറ്റ കഥ
റാണിപുരം - പഴയകാല കുടിയേറ്റ കഥ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0Jitgb1CTXsem91tY0z0bMDZwZBu6wEpnXGrQJRTr0kMo5T904T0GLGNKGSFFounErbPeu-5vI1TfbUFzIzBOhkhdEG6rOJjodEko4O752vd9WNlJ28YF8EGMcWPHPgo_jOzqciWb0MrC/s640/kasargod-ranipuram-hill.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0Jitgb1CTXsem91tY0z0bMDZwZBu6wEpnXGrQJRTr0kMo5T904T0GLGNKGSFFounErbPeu-5vI1TfbUFzIzBOhkhdEG6rOJjodEko4O752vd9WNlJ28YF8EGMcWPHPgo_jOzqciWb0MrC/s72-c/kasargod-ranipuram-hill.jpg
Vellarikundu News
https://www.vellarikundu.com/2020/06/blog-post.html
https://www.vellarikundu.com/
https://www.vellarikundu.com/
https://www.vellarikundu.com/2020/06/blog-post.html
true
385512175172548345
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy