രാജപുരം ∙ കനത്തമഴയിൽ പാണത്തൂർ-സുള്ള്യ സംസ്ഥാനാന്തര പാതയിൽ മണ്ണിടിച്ചിലിനെ തുടർന്നു വീണ കല്ലും മണ്ണും ഇന്നലെ വൈകിട്ടോടെ നീക്കം ചെ...
മണ്ണിടിച്ചിലിനെ തുടർന്ന് കലക്ടർ പ്രഖ്യാപിച്ച രാത്രിയാത്രാ നിരോധനം തുടരും. വെള്ളിയാഴ്ച രാത്രിയാണ് ബാട്ടോളിയിൽ പാർശ്വഭാഗത്തെ മണ്ണിടിഞ്ഞത്. ഇതേതുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. ഇന്നലെ രാവിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കനത്ത മഴയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ തുടർന്ന് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
വൈകുന്നേരത്തോടെയാണ് മണ്ണ് നീക്കം ചെയ്യാനായത്. മഴ കുറഞ്ഞതിന് ശേഷം മാത്രമെ രാത്രി യാത്ര നിരോധനം നീക്കുകയുള്ളൂ എന്നു റവന്യു അധികൃതർ പറഞ്ഞു.
മനോരമ.
COMMENTS