കൊന്നക്കാട് ∙ ശക്തമായ മഴയിൽ തോടുകളും പുഴകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു. ഇന്നലെ രാവിലെയോടെ കൊന്നക്കാട് പെയ്ത മഴയിൽ വട്ടക്കയം പ്രദേശത്ത...
കൊന്നക്കാട് ∙ ശക്തമായ മഴയിൽ തോടുകളും പുഴകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു. ഇന്നലെ രാവിലെയോടെ കൊന്നക്കാട് പെയ്ത മഴയിൽ വട്ടക്കയം പ്രദേശത്തെ മഞ്ഞക്കുഴക്കുന്നേൽ ബേബിയുടെ വീടിനു മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു. ഈ ഭാഗത്തെ വൈദ്യുതലൈനുകളും തകർന്നു. ചിറ്റാരിക്കാൽ മേഖലയിലും പലയിടത്തും വൈദ്യുതി മുടക്കമുണ്ടായി. കൊന്നക്കാട് – വെള്ളരിക്കുണ്ട് റോഡിൽ ഇന്നലെ രാവിലെ 2 മണിക്കൂറോളം ഗതാഗത തടസമുണ്ടായി. മാലോം മേഖലയിൽ ഇടവിട്ടു ശക്തമായ മഴ ലഭിക്കുന്നുണ്ട്. മഴ തുടർന്നാൽ വള്ളികൊച്ചി മേഖലയിലെ കലുങ്ക് വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.
COMMENTS