മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ 4 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കു മാറ്റി താമസിപ്പിച്ചു. ക്യാംപുകൾ തുടങ്ങാത...
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ 4 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കു മാറ്റി താമസിപ്പിച്ചു. ക്യാംപുകൾ തുടങ്ങാത്തതിനാലാണിത്.
ചെറുപുഴ – ചിറ്റാരിക്കൽ റോഡിൽ വെള്ളക്കെട്ടുണ്ടായി.
വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത വിധമാണ് അരിയിരുത്തി ക്ഷീരോൽപാദക സഹകരണ സംഘം ഓഫിസിനു സമീപം വെള്ളക്കെട്ടുണ്ടായത്. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നലെ പകൽ ജില്ലയിൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു. വൈകിട്ടോടെയാണു മഴ ശക്തമായി പെയ്തു തുടങ്ങിയത്.
പരപ്പ ബ്ലോക്ക് ഉൾപ്പെടുന്ന മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിൽ പൊലീസ്, അഗ്നിരക്ഷാസേന, റവന്യു, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർ ഏതു സാഹചര്യവും നേരിടാൻ സജ്ജരാണ്. കഴിഞ്ഞ ആഴ്ചയും ഇവിടെ ശക്തമായ മഴയും തുടർന്ന് ചില മേഖലകളിൽ മണ്ണിടിച്ചിലും ഉണ്ടായിരുന്നു.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതരെ മുൻകൂട്ടി വിവരമറിയിക്കുകയും മുന്നറിയിപ്പ് വരുന്ന സാഹചര്യത്തിൽ സുരക്ഷിത സ്ഥാനത്തേക്കു മാറുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
COMMENTS