പഞ്ചായത്തിലെ 16 വാർഡുകളിലും രണ്ട് പേരടങ്ങുന്ന സംഘമാണ് പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കാൻ വീടുവീടാന്തരം എത്തുക. വീടുകളിൽ വന്ന് മാ...
പഞ്ചായത്തിലെ 16 വാർഡുകളിലും രണ്ട് പേരടങ്ങുന്ന സംഘമാണ് പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കാൻ വീടുവീടാന്തരം എത്തുക.
വീടുകളിൽ വന്ന് മാലിന്യം ശേഖരിക്കാൻ 50 രൂപയും സ്ഥാപനങ്ങളിൽ 100 രൂപയും നൽകണം. കൂടാതെ അജൈവ മാലിന്യങ്ങൾ കഴുകി ഉണക്കി നൽകുകയും വേണം.
ഇതിനായി ഹരിത കർമ്മ സേനാപ്രവർത്തകർക്ക് വേണ്ടി മാർഗ്ഗ നിർദേശക ക്ലാസും നൽകി.
സേനാരൂപീകരണവും പരിശീന ക്ലാസും പഞ്ചായത്ത് പ്രസിഡന്റ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ എം.രാധാമണി,ടി.അബ്ദുൽഖാദർ,പീതാംബരൻ ചേരിപ്പാടി,ജോളി ബേബി,എന്നിവർ പ്രസംഗിച്ചു.
ഇന്ന് മുതൽ ഹരിത സേനാ പ്രവർത്തകർ വീടുകളിലെത്തും.
കടപ്പാട് : മനോരമ.
--------
ഈ പദ്ധതിയെപ്പറ്റി വായനക്കാരുടെ അഭിപ്രായം എന്ത്.
ഇതു വെറുതെ ഉദ്ഘാടനത്തിന് വേണ്ടി മാത്രം ഉള്ള ഒരു പദ്ധതി ആണോ ? !
എങ്ങനെയായിരിക്കും കാര്യക്ഷമമായി ഈ പദ്ധതി നടപ്പിലാക്കുന്നത്.?
ആരാണ് ഈ പദ്ധതിയുടെ കോഡിനേറ്റർ ?
ഇങ്ങനെ കളക്ട് ചെയ്യുന്ന മാലിന്യങ്ങൾ എങ്ങനെയാണ് സംസ്കരിക്കുന്നത് , അല്ലെങ്കിൽ പുനരുപയോഗിക്കുന്നത്?
നിങ്ങളുടെ കമൻറുകളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
COMMENTS