താലൂക്കിലെ ലഭ്യമായ കണക്കുപ്രകാരം 18835 കുടുംബം കഴിയുന്നതു വനിതകൾ ജോലി ചെയ്ത്
വെള്ളരിക്കുണ്ട് താലൂക്ക് ∙ താലൂക്കിലെ ലഭ്യമായ കണക്കുപ്രകാരം 18835 കുടുംബം കഴിയുന്നതു സ്ത്രീത്തണലിൽ. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനം നിലകൊള്ളുന്ന ബളാൽ പഞ്ചായത്തിൽ 3,843 കുടുംബങ്ങൾ കഴിയുന്നതു വനിതകൾ ജോലി ചെയ്ത്. ഭർത്താവ് മരിച്ചത്, ഉപേക്ഷിച്ചത്, കിടപ്പിലായവർ, മദ്യപാനത്തെ തുടർന്നും മറ്റും വീടുനോക്കാത്ത ഭർത്താക്കന്മാർ എന്നിവരുടെ കുടുംബത്തെക്കുറിച്ച് അങ്കവണവാടികൾ മുഖേന നടത്തിയ സർവേയിലൂടെയാണ് പട്ടിക തയാറാക്കിയത്. പഞ്ചായത്തുകളിലെ ലഭ്യമായ എണ്ണം:
ബളാൽ പഞ്ചായത്ത് (3843 )
ഈസ്റ്റ് ഏളേരി പഞ്ചായത്ത് (365)
വെസ്റ്റ് ഏളേരി പഞ്ചായത്ത് (568),
കള്ളാർ പഞ്ചായത്ത് (670),
പനത്തടി പഞ്ചായത്ത് (9880 ? - നോട്ട് : ഈ കണക്കൂ ശരിയാണോ എന്നറിയില്ല )
കിനാനൂർ–കരിന്തളം (1310,)
കോടാം ബേളൂർ (1679)
സോഴ്സ്
സാമൂഹ്യ നീതിയിലൂന്നിയ വാർത്തകൾ കൂടുതലായി വെള്ളരിക്കുണ്ട്.കോം -ൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായിരിക്കും. ഇത്തരം വാർത്തകളെ ചുമ്മാ കണ്ടുപോകുന്നതിനപ്പുറം നമ്മൾക്ക് / ഇവിടുത്തെ ഭരണ സംവിധാനത്തിന് എന്ത് ചെയ്യാൻ പറ്റും എന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട് .
COMMENTS