വയനാട്ടിൽ സ്കൂൾ വിദ്യാർഥിനി ഷെഹല പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബാലസംഘം
രാജപുരം : ( വെള്ളരിക്കുണ്ട് താലൂക്ക് )പാമ്പുകടിയേറ്റ് മരിച്ച ഷഹലയുടെ ഓർമയ്ക്ക് മുന്നിൽ മെഴുകുതിരി ദീപം തെളിയിച്ച് ബാലവേദി കുട്ടികൾ. ബത്തേരി സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കഡറി സ്കൂൾ വിദ്യാർഥിനി ഷഹല ഷെറിന്റെ ഓർമയ്ക്ക് വണ്ണാത്തിക്കാനം ഓർമ്മ വായനശാലയിലെ ബാലവേദി കുട്ടികളും വായനശാല പ്രവർത്തകരും മെഴുകുതി കത്തിച്ച് അനുസ്മരണം നടത്തി. വായനശാലയിൽ നടന്ന അനുസ്മരണവും ബാലവേദികുട്ടികളുടെ അനുമോദന യോഗവും വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമ്മൻ അധ്യക്ഷനായി. ബാലോത്സവ വിജയികൾക്ക് താലൂക്ക് എക്സിക്യൂട്ടിവ് അംഗം ബി കെ സുരേഷ് സർട്ടിഫിക്കറ്റ് വിതരണം നടത്തി. വനിതവേദി സെക്രട്ടറി ഇ രാജി, യുവക്ലാബ് സെക്രട്ടറി ഇ കെ സതീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതവും, ലൈബ്രേറിയൻ രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.
COMMENTS