വെള്ളരിക്കുണ്ട് : ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നേതൃത്വം നൽകുന്ന 16ാ മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 17ന് തോമാപുരം സെന്റ് തോമസ...
വെള്ളരിക്കുണ്ട് : ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നേതൃത്വം നൽകുന്ന 16ാ മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 17ന് തോമാപുരം സെന്റ് തോമസ് എൽ പി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച പകൽ 11 ന് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 15 കളരികളിൽ നിന്നായി 130 കുട്ടികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺ, പെൺ വിഭാഗത്തിൽ മത്സരം ഉണ്ടാകും. 12 ഓളം ഇനങ്ങളിലാണ് മത്സരം. പി ആർ ശശി, ഇ കെ സുനീഷ്, കെ രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Soruce : https://www.deshabhimani.com/news/kerala/news-kasaragodkerala-16-11-2019/834686
COMMENTS