വെള്ളരിക്കുണ്ട് ടൂറിസം


ആരെയും വിസ്‌മയിക്കുന്ന കാഴ്‌ചകളാണ് വെള്ളരിക്കുണ്ട് താലൂക്കിലേതു. ആകാശത്തെ ചുംബിക്കുന്ന മലനിരകൾ, കോടമഞ്ഞ്, തണുത്ത ഇളം കാറ്റ്, ആകാശത്തെ തൊട്ടുരുമ്മി പറക്കുന്ന പറവകൾ, ചാറ്റൽ മഴ. എല്ലാംകൊണ്ടും അതി സുന്ദമായ പ്രദേശം.

കാസർഗോഡ് ജില്ലയെപറ്റിപറയുകാണെങ്കിൽ  ,   റാണിയായ വെള്ളരിക്കുണ്ട് താലൂക്കു  കാസര്‍ഗോഡ്  ജില്ലയുടെ കിഴക്കൻ മലപ്രദേശത്താണ് നിലകൊള്ളുന്നത്.  ഹിന്ദു,മുസ്ലീം,ക്രിസ്ത്യന്‍ മതങ്ങള്‍ സഹവര്‍ത്തിത്വത്തോടെ താമസിക്കുന്ന ഒരിടം.

ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്. ദൈവങ്ങളുടെ ,കോട്ടകളുടെ,നദികളുടെ,സുന്ദരമായ കുന്നുകളുടെ ,നീളം കൂടിയ മണല്‍ ബിച്ചുകളുടെ നാടെന്ന വിശേഷണം കാസറഗോഡിനുണ്ട്. വ്യത്യസ്തതകള്‍ ഏറെയുള്ള ഈ പ്രദേശം സന്ദര്‍ശകരെ ആവേശത്തിലാക്കും.

കോട്ടഞ്ചേരിയിലേക്കും റാണിപുരത്തേക്കുമാണ് ഇതുവരെ സഞ്ചാരികള്‍ വന്നിരുന്നത്. മലമ്പ്രദേശത്ത് ആകര്‍ഷകമായ നിരവധി കാഴ്ചകള്‍ വേറെയുമുണ്ട്. മണ്‍സൂണ്‍ കാലത്തെ വെള്ളച്ചാട്ടങ്ങളാണ് ഇതില്‍ പ്രധാനം.

കോട്ടഞ്ചേരി

കോട്ടഞ്ചേരി ഒരു കാഴ്ച്ച അല്ല; മറിച്ച് ഒരനുഭവമാണ്.


കാഞ്ഞങ്ങാടുനിന്ന് 30 km ദൂരത്തിൽ വടക്ക് – കിഴക്കായി സ്ഥിതി ചെയ്യുന്ന കോട്ടൻഞ്ചേരി മലനിരകൾ  വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ  പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.. തെക്ക് ആനമുടിയും വടക്ക് ഏഴിമലയും തല ഉയർത്തി നിൽക്കുന്ന സഹ്യന്റെ കുടുംബക്കാരനാണ് കോട്ടഞ്ചേരി. മഴക്കാടുകളാൽ സമ്പന്നമായ കോട്ടഞ്ചേരിക്ക് സമുദ്രനിരപ്പിൽ നിന്ന് 3500 അടിയോളം ഉയരമുണ്ട്.ഔഷധ സസ്യങ്ങളാലും; സ്വദേശമരങ്ങളാലും സമൃദ്ദമാണ് ഇവിടം. പോരാത്തതിന് സാധാരണയായി കാണാത്ത പല പക്ഷിമൃഗാദികളുടെ വിഹാരകേന്ദ്രം കൂടിയാണ്.

തേൻവാരിയാണ് കോട്ടഞ്ചേരിയിലേക്ക്  പോകുന്ന വഴിയിലെ മറ്റൊരു ആകർഷണം.പറക്കൂട്ടങ്ങൾക്കിടയിൽ ,തേനീച്ചക്കൂടുകൾ . കാന്തൻപാറ അഥവാ ആത്മഹത്യാപാറ എന്നറിയപ്പെടുന്ന ഒറ്റക്കല്ലാണ് പിന്നെ ഇവിടെത്തെ വേറൊരു ആകർഷണം.മീറ്ററുകളോളം ഉയരത്തിൽ ദുരൂഹത ഉണർത്തി മൈസൂർ ഫോറസ്റ്റിന്റെ മടിത്തട്ടിൽ അവനങ്ങിനെ ഇരിക്കുന്നു. അവിടുന്ന് നോക്കിയാൽ ബ്രഹ്മഗിരിശൃംഗങ്ങൾ കുടക് ജില്ലക്ക് കാവൽ നിൽക്കുന്നത് കാണാം.പിന്നെ  സമുദ്രനിരപ്പിൽ നിന്ന് 3700 അടിയോളം ഉയരത്തിൽ നിൽക്കുന്ന കൂമ്പൻമല. അതിന് മുകളിൽ നിന്നാൽ തളിപ്പറമ്പ് നഗരം വരെ കാണാം . കോട അതനുവദിക്കുകയാണെങ്കിൽ . ഈ മലയ്ക്ക് എന്തൊ ഒരു ഐതിഹ്യമുണ്ടെന്നും ഇതൊരു ദേവസ്ഥാനമാണെന്നും, ഏഴിമലയുമായി ഉയരത്തിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും പറയപ്പെടുന്നു.പിന്നെ  പന്നിയാർമാനിയി. പന്നിയാർമാനി പുൽമേടുകൾ നിറഞ്ഞ മുട്ടക്കുന്നാണ്, ഒരേ ഉയരത്തിലുള്ള പുൽനാമ്പുകൾ സൂര്യന് നേരെ സല്യൂട്ട് ചെയ്ത് നിൽക്കുന്ന സ്ഥലം . പുല്ലിനിടയിലെ ഒറ്റപ്പെട്ട കല്ലുകൾ;കുട്ടിയാനകൾ മേഞ്ഞ് നാടക്കുന്നത് പോലെ തോന്നിപ്പിച്ചു.ഈ മലനിരകളോട് ചേർന്നാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം സ്ഥിതി ചെയ്യുന്നത്. മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് കാണാൻ പറ്റാത്തവർക്ക് ഇവിടെ വന്ന് മഞ്ഞ് പെയ്യുന്നത് കണ്ട് സംതൃപ്തി അണയാവുന്നതാണ്.

അതുപോലെ കോട്ടഞ്ചേരിയിലേക്കു പോകുന്ന അഛൻകല്ല് വെള്ളച്ചാട്ടം . അതിരപ്പള്ളിയുടെ ചെറിയൊരു പതിപ്പാണെന്ന് തോന്നിപ്പിക്കും വിധം ജലകണികകൾ പാറക്കെട്ടിലൂടെ പതഞ്ഞിറങ്ങുന്ന മനോഹര ദൃശ്യം.. ദൂരെ നിന്നുള്ള കാഴ്ച്ച തന്നെ അതിമനോഹരമാണ് അതിനടുത്തു തന്നെ പാമത്തട്ട് എന്ന സ്ഥലത്ത് മറ്റൊരു ചെറിയ വെള്ളച്ചാട്ടവും ഉണ്ട് .

COMMENTS

Name

exclusive,1,promoted,3,അറിയിപ്പുകൾ,2,ജില്ലാ വാർത്തകൾ,1,ടൂറിസം,1,താലൂക്ക് വാർത്തകൾ,7,മാധ്യമ വാർത്തകൾ,11,സാമൂഹ്യ നീതി,1,
ltr
static_page
Vellarikundu News: വെള്ളരിക്കുണ്ട് ടൂറിസം
വെള്ളരിക്കുണ്ട് ടൂറിസം
Vellarikundu News
https://www.vellarikundu.com/p/blog-page_34.html
https://www.vellarikundu.com/
https://www.vellarikundu.com/
https://www.vellarikundu.com/p/blog-page_34.html
true
385512175172548345
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy